ഐ.എഫ്.എഫ്.കെയില്‍ നിന്നും ‘ചോല’ സിനിമ പിന്‍വലിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്നും തന്റെ ചോല സിനിമ പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് സിനിമകള്‍ തെരഞ്ഞടുത്തതില്‍ പക്ഷപാതമുണ്ടായിട്ടുണ്ടെന്ന് സനല്‍ കുമാര്‍ ആരോപിച്ചു. അതിനാല്‍ കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ നിന്ന് തന്റെ സിനിമ പിന്‍വലിക്കുകയാണെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

പക്ഷപാതം നിറഞ്ഞതും കാലഹരണപ്പെട്ടതുമായ രീതിയില്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്ന ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നത് വലിയ ഉത്തരവാദിത്തമില്ലായ്മ ആയിരിക്കും. തന്‍രെ ചോല എന്ന സിനിമ ഉടന്‍ തിയേറ്ററുകളിലെത്തുമെന്നും സനല്‍ കുമാര്‍ ശശിധരന്‍ വ്യക്തമാക്കി.

Top