സനല്‍കുമാര്‍ ശശിധരന്റെ ചിത്രം ‘സെക്‌സി ദുര്‍ഗ’യ്ക്ക് വീണ്ടും പുരസ്‌കാരം

നല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘സെക്‌സി ദുര്‍ഗ’യ്ക്ക് വീണ്ടും പുരസ്‌കാരം.

മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ചിത്രത്തിന് ലഭിച്ചു.

തന്റെ സിനിമയ്ക്ക് അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷവും സനല്‍കുമാര്‍ ശശിധരന്‍ അറിയിച്ചു.

മികച്ച ചിത്രത്തിനുള്ള റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിലെ സൈഗര്‍ പുരസ്‌കാരം നേടിയ സിനിമയാണ് സെക്‌സി ദുര്‍ഗ.

മാത്രമല്ല, എട്ടോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.

ചിത്രത്തെ തിരുവനന്തപുരം അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ അവഗണിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ സിനിമ പിന്‍വലിച്ചിരുന്നു.

Top