ജോജുവും നിമിഷ സജയനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചോല; ഡിസംബർ 6 ന്

പൊറിഞ്ചുമറിയം ജോസിന് ശേഷം ജോജു ജോർജ് നായകനായി എത്തുന്ന ചോല ഡിസംബർ 6 ന് തിയറ്ററുകളിൽ എത്തും. ചിത്രം ഒരു റോഡ് മൂവി ആണ്. മാത്രമല്ല പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു ത്രസിപ്പിക്കാൻ വേണ്ട കമേർഷ്യൽ ചേരുവകൾ ഉള്ള ചിത്രമാകും ചോല.

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ ജോജു ജോർജും നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളായാണ് എത്തുന്നത്.

നിമിഷ സജയന് മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവനടനുമുള്ള അവാർഡുകൾ നേടിക്കൊടുത്ത ചിത്രം കൂടിയാണ് ചോല. അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജും കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് ചോല നിർമിക്കുന്നത്. ചോലയുടെ തമിഴ് പതിപ്പായ അല്ലിയുടെ നിർമാണവും ജോജു ജോർജും കാർത്തിക്ക് സുബ്ബരാജും ചേർന്ന് തന്നെ ആണ്.

Top