കറുത്തപെണ്ണേ…; സനയുടെ നാദം ഇനി മലയാള സിനിമയിലും

റുത്തപെണ്ണേ നിന്നെ കാണാനിട്ടൊരുന്നാളുണ്ടേ… എന്ന ഗാനത്തെ പുതിയ രീതിയില്‍ പ്രേക്ഷരിലേക്കെത്തിച്ച ഗായികയാണ് സന മൊയ്തൂട്ടി. താരം മലയാള സിനിമയില്‍ പാടാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ജിജോ ജോസഫ് ചിത്രം ‘വരയനി’ലാണ് സന പാടാന്‍ പോകുന്നത്.

സിജു വിത്സനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്ത് വിട്ടപ്പോള്‍ വലിയ പ്രേക്ഷക സ്വീകര്യത ലഭിച്ചിരുന്നു. പുഞ്ചിരിക്ക് പിന്നിലെ ഭീകരത എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയത്.

‘മോഹന്‍ലാല്‍’, ‘കല്യാണം’,’ഷൈലോക്ക്’ എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ഒരുക്കിയ പ്രകാശ് അലക്സ് സംഗീതം നിര്‍വ്വഹിക്കുന്ന ഗാനമാണ് സന ആലപിക്കാന്‍ പോകുന്നത്.

സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചാണ്. രാജേഷ് രാമനാണ് ക്യാമറ ചലിപ്പിക്കുന്നത്.

Top