San Bernardino shootings investigated as terrorism – FBI

വാഷിങ്ടണ്‍: യു.എസിലെ കാലിഫോര്‍ണിയയില്‍ 14 പേരുടെ മരണത്തിന് കാരണമായ വെടിവെപ്പ് തീവ്രവാദി ആക്രമണമാണെന്ന് അന്വേഷണ ഏജന്‍സി. ആക്രമണം നടത്തിയ ദമ്പതികള്‍ക്ക് വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എഫ്.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധമുള്ളതായാണ് സംശയം.

ആക്രമണം നടത്തിയ സയിദ് റിസ്വാന്‍ ഫാറൂഖ് (28), ഭാര്യ പാകിസ്താന്‍കാരിയായ തഷ്വീന്‍ മാലിക് (27) എന്നിവര്‍ക്ക് ഐഎസ് ബന്ധമുള്ളതായാണ് നിഗമനം. എന്നാല്‍ ഇതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് എഫ്ബിഐ നല്‍കുന്ന വിശദീകരണം.

പാകിസ്താന്‍ കാരനായ തഷ്വീന്‍ മാലിക,് റിസ്വാനുമായുള്ള വിവാഹ ശേഷം സൗദി അറേബ്യയിലാണ് താമസിച്ചത്. അവിടെ വെച്ച് ഐഎസ് നേതാവ് അബു അല്‍ ബകര്‍ അല്‍ ബാഗ്ദാദിയുമായി ഇവര്‍ക്ക് ബന്ധമുണ്ടാായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല.

അക്രമികളായ ദമ്പതിമാരുടെ റെഡ്‌ലാന്‍ഡ്‌സിലെ താമസസ്ഥലത്തുനിന്ന് പോലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. 12 പൈപ്പ് ബോംബുകള്‍, ഒട്ടേറെ തിരകള്‍ തുടങ്ങിയവ ഇവയില്‍പ്പെടുന്നു.

ആയുധങ്ങളുമായി വ്യാഴാഴ്ച പുലര്‍ച്ചെ സാന്‍ ബെര്‍നാര്‍ഡിനോയിലെ അവധിദിന ആഘോഷത്തിനിടയിലേക്കെത്തിയ ദമ്പതിമാര്‍ 65 മുതല്‍ 70 വരെ റൗണ്ട്
വെടിയുതിര്‍ത്തതായി പറയുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു.

Top