San Bernardino shooting: 14 killed; 2 suspect killed

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സായുധ സംഘത്തിന്റെ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 20 ലധികം പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേര്‍ ഉള്‍പ്പെട്ട സംഘമാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്‍ലാന്‍ഡ് റീജിയണല്‍ സെന്റര്‍ എന്ന സംഘടനയുടെ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്.

അക്രമികള്‍ സൈനിക വേഷത്തിലെത്തിയാണ് വെടിവയ്പ് നടത്തിയെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

ആക്രമണം നടത്തിയ ഒരു സ്ത്രീയേയും പുരുഷനേയും പിന്നീട് സുരക്ഷാസേന വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്.

Top