‘സഞ്ചാരി’യെന്ന് പറയാതെ പറഞ്ഞ് സംയുക്ത മേനോന്‍

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോന്‍. താനൊരു സഞ്ചാരിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ സംയുക്ത. തോളില്‍ സഞ്ചാരി എന്ന് ടാറ്റൂ ചെയ്തിരിക്കുന്ന പുതിയ ചിത്രവും സംയുക്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് സംയുക്ത മേനോന്‍. കല്‍ക്കി ഷൂട്ടിംഗിനിടയില്‍ താരം പങ്കുവച്ച യാത്രചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്. ലഡാക്ക് യാത്രയുടെ ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ ടൊവിനോ ചിത്രം കല്‍ക്കിയില്‍ സംയുക്ത പ്രധാന വേഷത്തിലെത്തിയിരുന്നു. എടക്കാട് ബറ്റാലിയനിലും ടൊവിനോ- സംയുക്ത താരജോടിയാണ് അണിനിരക്കുന്നത്. ലില്ലി, കളരി, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ സംയുക്തയെത്തിയിരുന്നു.

Top