Samyuktha Menon at Kinder Joy Malayalam Movie

മലയാള സിനിമയില്‍ ഒരു പുതുമുഖ നടി കൂടി എത്തുന്നു. മാറ്റിനി, സെക്കന്‍ഡ്‌സ് എന്നീ സിനിമകള്‍ക്കു ശേഷം അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന കിന്‍ഡര്‍ ജോയ് എന്ന സിനിമയിലൂടെയാണ് സംയുക്ത മേനോന്‍ എന്ന പുതുമുഖ നടി മലയാളത്തില്‍ ചുവട് വയ്ക്കുന്നത്. ഷൈന്‍ ടോം ചാക്കോയാണ് ഈ സിനിമയിലെ നായകന്‍.

തനിക്ക് സിനിമയില്‍ അഭിനയിച്ചുള്ള പരിചയമൊന്നും ഇല്ലെന്ന് സംയുക്ത പറഞ്ഞു. മോഡലിംഗ് പോലും ചെയ്തിട്ടില്ല. എന്നിട്ടും സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നുവെന്ന് സംയുക്ത പറഞ്ഞു. അതേസമയം തന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്താന്‍ സംയുക്ത വിസമ്മതിച്ചു.

ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന കിന്‍ഡര്‍, ഭഗത് മാനുവല്‍ അവതരിപ്പിക്കുന്ന ജോയ് എന്നീ രണ്ടു പേരുടെ കഥയാണ് സിനിമ പറയുന്നത്. മറ്റൊരു നായികയായി സ്രിന്ധ അഷാബാണ് എത്തുന്നത്. ഇവരെ കൂടാതെ സൗബിനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Top