ആസിഫ് അലിയുടെ അണ്ടര്‍ വേള്‍ഡില്‍ നായികയായി സംയുക്ത മേനോന്‍

സിഫ് അലി, ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡിലെ നായികയായി സംയുക്ത മേനോന്‍ എത്തുന്നു. തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സംയുക്ത. അണ്ടര്‍വേള്‍ഡിന്റെ തിരക്കഥ ഒരുക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്. അരുണ്‍കുമാറിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ എന്റര്‍ടെയ്നര്‍ ആയാണ് അണ്ടര്‍ വേള്‍ഡ് ഒരുക്കുന്നതെന്നാണ് സൂചന

വളരെ സമയമെടുത്ത് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമയൊരുക്കുന്ന സംവിധായകനാണ് അരുണ്‍കുമാര്‍ അരവിന്ദ്. കോക്ടെയില്‍ മുതല്‍ കാറ്റു വരെ തിരഞ്ഞെടുത്ത വിഷയങ്ങളിലെ വ്യത്യസ്തത കൊണ്ട് അരുണ്‍കുമാര്‍ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. കാറ്റിനു ശേഷം ഒരുക്കുന്ന ചിത്രമാണ് അണ്ടര്‍വേള്‍ഡ്. ഞാന്‍ സ്റ്റീവ് ലോപ്പസ്, ബഷീറിന്റെ പ്രേമലേഖനം എന്നിവയാണ് ഫര്‍ഹാന്റെ മുന്‍കാല ചിത്രങ്ങള്‍.

Top