‘ബിഎംഡബ്ല്യു 3 സീരിസ്’ സ്വന്തമാക്കി സംയുക്ത മേനോൻ

ലയാളത്തിലെ യുവനടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. ഇപ്പോൾ ഇതാ പുതിയ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി. പുതിയ കാറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നടി പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ബിഎംഡബ്ല്യു കാറെന്നും അതു സാധിച്ചതില്‍ സന്തോഷമുണ്ടെന്നുമാണ് സംയുക്ത പറയുന്നത്.

സംയുക്ത കന്നഡയിലും തെലുങ്കിലും അരങ്ങേറ്റത്തിനൊരുങ്ങുന്നതിനിടെയാണ് പുതിയ വാഹനം വീട്ടിലെത്തിച്ചത്. മെൽബൺ റെ‍ഡ് നിറത്തിലുള്ള ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻഡ് ലിമോസിൻ 320 എൽഡിഐ എന്ന ഡീസൽ പതിപ്പാണ് താരത്തിന്റെ പുതിയ വാഹനം.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 3 സീരിസ്. 2 ലീറ്റർ ഡീസല്‍ എൻജിൻ കരുത്തേകുന്ന വാഹനത്തിന് 190 എച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 7.6 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ കരുത്തന്റെ ഉയർന്ന വേഗം 235 കിലോമീറ്ററാണ്. 53.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

Top