സംയുക്ത മേനോൻ ചിത്രം “വൂൾഫിന്റെ” മോഷൻ പോസ്റ്റർ പുറത്തുവിട്ടു

ജി ആർ ഇന്ദുഗോപന്റെ ചെറുകഥ ആസ്പദമാക്കിയുള്ള വൂൾഫ് എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മഞ്ജു വാരിയരാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. നേരത്തെ തന്നെ സിനിമയുടെ ഫോട്ടോകൾ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ മോഷൻ പോസ്റ്ററും ശ്രദ്ധേയമാകുകയാണ്.

സംയുക്ത മേനോൻ , അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂൾഫ് ത്രില്ലർ ചിത്രമാണ്.ചുരുങ്ങിയ കഥാപാത്രങ്ങൾ മാത്രമുള്ള ഇമോഷണൽ ത്രില്ലർ ആയിരിക്കും ചിത്രം. സസ്പെന്സിനും ചിത്രം പ്രാധാന്യം നൽകുന്നു.

ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു.

 

 

Top