ഇനിയും ക്ഷമ പരീക്ഷിക്കരുത്; കേന്ദ്രത്തോട് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക നേതാക്കള്‍. തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

സമരത്തില്‍ പങ്കെടുത്ത 470 ലധികം കര്‍ഷകര്‍ ഇതുവരെ മരിച്ചു. അന്നദാതാക്കളായ സ്വന്തം പൗരന്‍മാരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമമാണ് കേന്ദ്രം ആഗ്രഹിക്കുന്നതെങ്കില്‍, കര്‍ഷകരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറയുന്നു.

 

 

Top