ബിജു മേനോനൊപ്പം സംവൃത സുനില്‍ വീണ്ടും മലയാള സിനിമയിലേക്ക്..

രു വടക്കന്‍ സെല്‍ഫി സംവിധായകന്‍ ജി പ്രജിത്ത് ബിജു മേനോനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവ് സജീവ് പാഴൂരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഉര്‍വ്വശി പിക്‌ചേഴ്‌സിന്റെ ബാനറില്‍ അനീഷ് എം തോമസും ഗ്രീന്‍ ടിവി എന്റര്‍ടെയ്‌നേഴ്‌സിന്റെ ബാനറില്‍ രമ ദേവിയും സന്ദീപ് സേനനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 6 വര്‍ഷങ്ങള്‍ക്ക് ശേഷം നടി സംവൃത സുനിലും ചിത്രത്തിലൂടെ തിരിച്ചെത്തുന്നുണ്ട്. ബിജു മേനോന്റെ ഭാര്യാ വേഷത്തിലാണ് സംവൃത എത്തുന്നത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും.

Top