നാടോടികൾ – 2 ; വിജയമൊരുക്കാൻ സമുതിരക്കനിയും , ശശികുമാറും വീണ്ടും ഒന്നിക്കുന്നു

Naadodigal 2

മിഴ് സിനിമയിൽ മികച്ച വിജയം നേടിയ ചിത്രമാണ് നാടോടികൾ. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിരുന്ന സമുതിരക്കനിയും , ശശികുമാറും ചിത്രത്തിന്റെ രണ്ടാം ഭാഗമായ നാടോടികൾ – 2വിലുടെ വീണ്ടും ഒന്നിക്കുന്നു.

അഞ്ജലിയും അതുല്യയുമാണ് ചിത്രത്തിൽ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിന് സംഗീത സംവിധാനം നൽകുന്നത്. നാടോടികളിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ തമിഴിലെ എണ്ണം‌പറഞ്ഞ നടന്മാരിലൊരാളായി മാറിയിരുന്നു ശശികുമാര്‍.

Top