‘ഐ ആം നോട്ട് സിങ്കിള്‍’; കാമുകിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമുവല്‍ റോബിന്‍സണ്‍

sudu

സുഡാനി ഫ്രൈം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ നടനാണ് ആഫ്രിക്കക്കാരനായ സാമുവല്‍ റോബിന്‍സണ്‍. ഫുട്‌ബോള്‍ കളിക്കാരന്റെ വേഷത്തിലാണ് സാമുവല്‍ ചിത്രത്തിലെത്തിയത്. ഇപ്പോള്‍ ഇതൊന്നുമല്ല ചര്‍ച്ചാ വിഷയം, സുഡു സോഷ്യല്‍ മീഡിയയിലൂടെ തന്റെ കാമുകിയുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.

‘ഐ ആം നോട്ട് സിംഗിള്‍’ എന്ന ക്യാപ്ഷനോടു കൂടിയാണ് സുഡു കാമുകിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ചിത്രത്തിനു താഴെ സുഡുവിന്റെ മലയാളി ആരാധകര്‍ അഭിനന്ദങ്ങള്‍ അറിയിച്ചിട്ടുണ്ട്.

നവാഗതനായ സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രൈം നൈജീരിയ ഹാപ്പി ഹവേഴ്‌സ് എന്റര്‍ടൈന്‍മെന്റിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Top