എനിക്കുള്ള പൊറോട്ടയും ബീഫും റെഡിയാക്കി വെച്ചോ; കേരളത്തിലേക്ക് യാത്ര തിരിച്ചെന്ന് സുഡുമോന്‍

sudumon

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സാമുവല്‍ റോബിന്‍സണ്‍ തന്റെ രണ്ടാമത്തെ ചിത്രത്തിനായി കേരളത്തിലേക്ക് വീണ്ടും എത്തുകയാണ്. ഞാന്‍ വീട്ടിലേക്ക് വരികയാണ്. എനിക്കുള്ള പൊറോട്ടയും ബീഫും റെഡിയല്ലേ എന്നാണ് അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള സാമുവലിന്റെ സന്ദേശം. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് കേരളത്തിലേക്ക് യാത്ര തിരിച്ച വിവരം സുഡുമോന്‍ അറിയിച്ചത്.

‘കൊച്ചിയിലേക്ക് വരികയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നിന്ന് പോരുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു തിരിച്ചുവരുമെന്ന്. വീട്ടിലേക്ക് മടങ്ങിവരികയാണ്, എനിക്കുള്ള പൊറോട്ടയും ബീഫും റെഡിയാണെന്ന് ഉറപ്പുവരുത്തൂ’ എന്നാണ് ട്വീറ്റില്‍ പറയുന്നത്.

Top