സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്; ഇത്തവണ വില്ലനായി

sudani

സുഡാനി ഫ്രൈം നൈജീരിയ എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. തന്റെ പുതിയ ചിത്രത്തില്‍ വില്ലനായിട്ടാണ് സാമുവല്‍ എത്തുന്നത്. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ത്ഥസാരഥിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പര്‍പ്പിള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമ്പസ് ചിത്രമായാണ് പര്‍പ്പിള്‍ ഒരുങ്ങുക.

Top