സാമുവേല്‍ ലാല്‍മുവാന്‍പുയ ഇനി മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി: ഐ ലീഗ് ക്ലബ് ഷില്ലോംഗ് ലജോംഗിന്റെ മിഡ്ഫീല്‍ഡര്‍ സാമുവേല്‍ ലാല്‍മുവാന്‍പുയ ഇനി മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍. ഒരു വര്‍ഷത്തെ കരാറില്‍ താരം ഒപ്പു വച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നു മാസമായി ലോണ്‍ വ്യവസ്ഥയില്‍ മിനെര്‍വ പഞ്ചാബിന് വേണ്ടി കളിക്കുകയായിരുന്നു താരം.

2015ല്‍ ഷില്ലോഗ് പ്രീമിയര്‍ ലീഗില്‍ ലജോംഗിന്റെ യൂത്ത് ടീമിന്റെ ഭാഗമായിരുന്ന സാമുവേല്‍ 2016ലാണ് സീനിയര്‍ ടീമില്‍ ഇടം നേടുന്നത്. 2017- 18 സീസണില്‍ ഐ ലീഗിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലജോംഗിന്റെ ക്യാപ്റ്റനായിട്ടുണ്ട്. ലജോംഗിനായി 64 മത്സരങ്ങളില്‍ 13 ഗോളുകള്‍ നേടിയിട്ടുണ്ട് ഈ ഇരുപത്തിയൊന്നുകാരന്‍.

Top