ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തി സാംസങ്

ദ്യമായി, ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള ഔദ്യോഗിക സൂചനകള്‍ നല്‍കി സാംസങ്. മടക്കാവുന്ന സാംസങ് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഡിവൈസില്‍ ഉപയോഗിക്കുന്നത്. മൊത്തത്തിലുള്ള ഫോം-ഫാക്ടര്‍ സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 2 പോലെ കാണപ്പെടുന്നുവെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായി സാംസങ് ഫോണിന് ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഡിസ്പ്ലേയും സ്‌ക്രീന്‍-ടു-ബോഡി റേഷിയോയും ഉണ്ടാകും. സാധാരണ കാന്‍ഡി-ബാര്‍ ശൈലിയിലുള്ള സ്മാര്‍ട്ട്ഫോണിനേക്കാള്‍ നിരവധി ഗുണങ്ങളാണ് മള്‍ട്ടി-ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള ഒരു ഫോണിന്.

ഈ ഹാന്‍ഡ്സെറ്റ് തുറക്കുമ്പോള്‍ ഫോണ്‍ ഒരു ടാബ്ലെറ്റ് പോലെ പ്രവര്‍ത്തിക്കുന്നു. ഇത് കൂടുതല്‍ സ്‌ക്രീന്‍ വിസ്തീര്‍ണ്ണവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പോക്കറ്റില്‍ സൂക്ഷിക്കുവാനും കൈകാര്യം ചെയ്യുവാനും എളുപ്പമാണ്.

എന്നാല്‍, ഒരു കാന്‍ഡി-ബാര്‍ സ്‌റ്റൈല്‍ ഫോണിന്റെ കാര്യം വരുമ്പോള്‍ ഈ ഫോള്‍ഡബിള്‍ ഫോണ്‍ കൂടുതല്‍ ദുര്‍ബലമായിരിക്കും. കൂടാതെ, അത് നന്നാക്കാന്‍ വളരെ പ്രയാസവുമാണ്. ഒരു ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മിക്കുന്നതും അതിന്റെ ക്വാളിറ്റി കണ്‍ട്രോളിന്റെ കാര്യവും ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഇന്ത്യയില്‍ 1,00,000 രൂപയില്‍ താഴെയുള്ള വിലയ്ക്ക് ഒരു ഫോള്‍ഡബിള്‍ ഫോണ്‍ സ്വന്തമാക്കാവുന്നതാണ്. അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ ഈ ഹാന്‍ഡ്സെറ്റിന്റെ വില കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഒരു ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണിന് അതിനേക്കാള്‍ കൂടുതല്‍ ചിലവ് വരാനാണ് സാധ്യത.

Top