സാംസങ്ങിന്റെ പുതിയ മോഡല്‍ ‘ഗാലക്‌സി On 7 പ്രൈം’ വിപണിയില്‍ എത്തുന്നു

galaxy on 7 prime

വിപണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ പദ്ധതിയുമായി സാംസങ്ങ്‌. ഗാലക്‌സി ഓണ്‍ ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ സാംസങ് പദ്ധതിയിടുന്നതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഫോണിന്റെ പേരോ മറ്റു വിവരങ്ങളോ കമ്പനി പുറത്തുവിട്ടിരുന്നില്ല.

‘ഗാലക്‌സി On 7 പ്രൈം’ എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ജനുവരി രണ്ടാംവാരം ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ വഴിയായിരിക്കും വില്‍പ്പന നടത്തുക. പതിനയ്യായിരം രൂപയ്ക്ക് അടുത്തായിരിക്കും ഫോണിന്റെ വില. On 7 പ്രൈമിന്റെ രണ്ട് മോഡലുകളാകും വിപണിയിലെത്തുന്നതെന്നും സൂചനയുണ്ട്.

3GB റാമും 32GB സ്റ്റോറേജുമുള്ളതാണ് ഒരു മോഡല്‍. രണ്ടാമത്തേതില്‍ 4GB റാമും 64 GB സ്‌റ്റോറേജുമായിരിക്കും ഉണ്ടാവുക.

ഇരുപതിനായിരം രൂപയില്‍ താഴെ വിലയുള്ള ഫോണുകളുടെ വിപണിയില്‍ ചൈനീസ് ഫോണുകളില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് സാംസങ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിന് ശക്തമായ മറുപടി എന്ന നിലയിലാണ് കമ്പനി ഗാലക്‌സി On 7 പ്രൈം പുറത്തിറക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷം സാംസങിന് 27 ശതമാനം വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്.

Top