സാംസങിന്റെ ഗാലക്സി ഫോള്‍ഡ് സ്മാര്‍ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തും

പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാംസങിന്റെ ഗാലക്സി ഫോള്‍ഡ് സ്മാര്‍ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട് . ഫോണിന്റെ അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഫോണിന്റെ ഫ്ളെക്സിബിള്‍ ഡിസ്പ്ലേയ്ക്ക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന വില്‍പ്പന മാറ്റിവെയ്ക്കുകയായിരുന്നു.

ഓഗസ്റ്റ് ഏഴിന് നടക്കുന്ന ഗാലക്സി നോട്ട് 10 അവതരണ പരിപാടിയില്‍ ഫോണ്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അല്ലെങ്കില്‍ ഗാലക്സി ഫോള്‍ഡിന് വേണ്ടി പ്രത്യേകം പരിപാടി തന്നെ സംഘടിപ്പിച്ചേക്കും.

സാംസങ് ഗാലക്സി ഫോള്‍ഡിന്റെ വലിയ സ്‌ക്രീന്‍ 7.3 ഇഞ്ച് വലിപ്പമുള്ള ഫ്ളെക്സിബിള്‍ അമോലെഡ് ഡിസ്പ്ലേയാണ്. 4.6 ഇഞ്ച് വലിപ്പമുള്ള മറ്റൊരു സ്‌ക്രീനും ഫോണിനുണ്ട്. സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. 5ജി മോഡവും ഇതിലുണ്ടാവും.

Top