സാംസങ്ങ് ഗ്യാലക്സി എസ് 20 വിപണിയില്‍; ഓഫറുകളും വിലയും പ്രഖ്യാപിച്ച് കമ്പനി

ന്യൂഡല്‍ഹി: സാംസങ്ങ് തങ്ങളുടെ പ്രീമിയം സ്മാര്‍ട്ട് ഫോണിന്റെ ഓഫറുകളും വിലയും പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ഫോണിനെ ആഗോളവിപണിയില്‍ എത്തിച്ചു. ഫോണിന്റെ പ്രീബുക്കിങ്ങും ഇന്നു മുതല്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗ്യാലക്സി എസ് 20 ഇന്ത്യയില്‍ 66,999 രൂപയില്‍ വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും മികച്ച സവിശേഷതകളുള്ള ഗാലക്സി എസ് 20 അള്‍ട്രയ്ക്ക് 92,999 രൂപയാണ് വിലയുള്ളത്. ഗ്യാലക്സി എസ് 20 + ന് 73,999 രൂപയുമാണ്. പ്രീബുക്കിംഗ് ഓഫറുകളും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണുകളുടെ പ്രീ ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

ഫോണ്‍ വാങ്ങുമ്പോള്‍ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ വിപുലീകരിച്ച അധിക ഓപ്പറേറ്റര്‍ ഓഫറുകളും ഉണ്ടെന്നാണ് പറയുന്നത്.

ജിയോ 4,999 രൂപ വാര്‍ഷിക പ്ലാനിനൊപ്പം 1 വര്‍ഷത്തെ അധിക പരിധിയില്ലാത്ത സേവനങ്ങളുള്ള ഡ്യുവല്‍ ഡാറ്റ ആനുകൂല്യ പദ്ധതിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ദിവസേനയുള്ള ക്യാപ്പിംഗ് ഇല്ലാതെ 350 ജിബി + 350 ജിബി ഹൈ സ്പീഡ് ഡാറ്റയും മറ്റൊരു വര്‍ഷം പരിധിയില്ലാത്ത ഓണ്‍നെറ്റ് വോയിസും 700 ജിബി ഡാറ്റയും നല്‍കുന്നതാണ്.

ആദ്യത്തെ 10 റീചാര്‍ജുകള്‍ക്ക് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി തുടര്‍ച്ചയായി 298 രൂപയും 398 രൂപയും റീചാര്‍ജ് ചെയ്യുന്നതിന് ഇരട്ട ഡാറ്റ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

വ്യത്യസ്ത വലുപ്പങ്ങളാണ് മൂന്ന് ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 6.2 ഇഞ്ച് ക്വാഡ് എച്ച്ഡി + ഡൈനാമിക് അമോലെഡ് ഇന്‍ഫിനിറ്റിഒ ഡിസ്പ്ലേയും അടങ്ങിയിട്ടുണ്ട്. ഗാലക്സി എസ് 20 ന് 6.9 ഇഞ്ച് ക്വാഡ് എച്ച്ഡിയുമാണ്.

ഗാലക്സി എസ് 20, ഗാലക്സി എസ് 20 + എന്നിവ 3 എക്സ് വരെ ഹൈബ്രിഡ് ഒപ്റ്റിക്കല്‍ സൂമിനെയും 30 എക്സിന്റെ മൊത്തം സൂമിനെയും പിന്തുണയ്ക്കുന്നതാണ്. 12 മെഗാപിക്സല്‍ അള്‍ട്രാ വൈഡ്, 12 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ലെന്‍സ്, 64 മെഗാപിക്സല്‍ ടെലിഫോട്ടോ ലെന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്.

Top