സാംസങ് ഗ്യാലക്സി M31 ഫെബ്രുവരി 25ന് എത്തും; ഫോണിന്റെ വില പുറത്തുവിട്ട് കമ്പനി

സാംസങിന്റെ M സീരിസിലെ ഏറ്റവും പുതിയ മോഡല്‍ സാംസങ് ഗ്യാലക്സി M31 ഫെബ്രുവരി 25ന് ലോഞ്ച് ചെയ്യുമെന്ന വാര്‍ത്ത നേരത്തെ വന്നതാണ്. ഇപ്പോഴിതാ ഫോണിന്റെ വില വിവരം പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി.

വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസാണ് ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് ഫോണെത്തുന്നത്. 6GB റാം 64GB ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണിന് 15,999 രൂപയില്‍ സ്വന്തമാക്കാം.

സാംസങ് ഗ്യാലക്സി M30 യുടെ പിന്‍ഗാമി 64 MP ക്യാമറയും 6000 mAh ബാറ്ററിയും വാഗ്ദാനം ചെയ്യുന്നു. സാംസങ്ങ് ഗ്യാലക്സി M30ക്ക് സമാനമായി ചതുരാകൃതിയിലുള്ള ക്യാമറ സെറ്റപ്പാണ് ഫോണിന്റേത്. ഒപ്പം ഫിംഗര്‍ പ്രിന്റ് സെന്‍സറും ഫോണിനുണ്ട്.

സൂപ്പര്‍ അമോള്‍ഡ് സ്‌ക്രീനാണ് സാംസങ്ങ് ഗ്യാലക്സി M31ന്റേത്. എക്സിനോസ് 9611 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 32 MPയുടെ സെല്‍ഫി ക്യാമറയായിരിക്കും ഫോണിന്റെ മുന്‍വശത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top