സാംസങ് വയര്‍ലെസ് ചാര്‍ജര്‍ ഡ്യുയോ റഷ്യയില്‍ വില്‍പ്പനയ്ക്ക്

samsung

സാംസങ് മുന്‍പ് റഷ്യയില്‍ വയര്‍ലെസ് ചാര്‍ജന്‍ ഡ്യുയോ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ചാര്‍ജര്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുകയാണ്. 7,711 രൂപയാണ് ചാര്‍ജറിന്റെ വില. ഗ്യാലക്‌സി നോട്ട് 9ന്റെയും ഗ്യാലക്‌സി വാച്ചുകളുടെയും ചാര്‍ജറിനു സമാനമായ ഡിസൈനാണ് ഈ ഉപകരണത്തിലും ഉള്ളത്. N6100 ആണ് മോഡല്‍ നമ്പര്‍. നേരത്തെ ഗ്യാലക്‌സി S9 പ്ലസിനു സപ്പോര്‍ട്ട് ചെയ്യുന്ന മോഡല്‍ നമ്പര്‍ N5100 ഉം അവതരിപ്പിച്ചിരുന്നു.

ചാര്‍ജറിനു പുറമെ, 6.3 ഇഞ്ചോടു കൂടിയ ഡിസ്‌പ്ലേയാണ് നോട്ട് 9ന്. 4,000 എംഎഎച്ചാണ് ബാറ്ററി. 8 എംപി സെല്‍ഫി ക്യാമറയും 12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയുമാണ് ഫോണിനുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സംവിധാനവും ഫോണിലുണ്ട്.

Top