സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5ജി മാര്‍ച്ച് 30ന് അവതരിപ്പിക്കും

സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5 ജി മാര്‍ച്ച് 30 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഗാലക്‌സി എസ് 20 എഫ്ഇ 5 ജി മാര്‍ച്ച് 30 ചൊവ്വാഴ്ച ഇന്ത്യയില്‍ വിപണിയിലെത്തുകയും തുടര്‍ന്ന് അതേ ദിവസം തന്നെ വില്‍പ്പനയ്ക്ക് ലഭ്യമാക്കുകയും ചെയ്യും. സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5 ജി യുഎസില്‍ 699 ഡോളര്‍ (ഏകദേശം 51,400 രൂപ) എന്ന ആരംഭ വിലയ്ക്ക് വില്‍പന ആരംഭിച്ചു.

2020 ഒക്ടോബറില്‍ യുഎസില്‍ അവതരിപ്പിച്ച സാംസങ് എസ് 20 എഫ്ഇ 5 ജിയില്‍ ഒരു ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 856 SoC പ്രോസസറാണ് വരുന്നത്. ഡ്യുവല്‍ സിം (നാനോ + ഇസിം) വരുന്ന ഈ ഹാന്‍ഡ്സെറ്റ് സാംസങ്ങിന്റെ വണ്‍ യുഐ 3.0 ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. 84.8 ശതമാനം ആസ്‌പെക്റ്റ് റേഷിയോ 407 പിപിഐ പിക്സല്‍ ഡെന്‍സിറ്റി ഉള്‍പ്പെടുന്ന 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + (2,400×1,080 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയാണ് ഇതിന് നല്‍കിയിരിക്കുന്നത്.

എഫ് / 1.8 വൈഡ് ആംഗിള്‍ ലെന്‍സുള്ള 12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഈ സ്മാര്‍ട്ട്ഫോണിനുള്ളത്. ഒരു എഫ് / 2.2 അപ്പേര്‍ച്ചറും 123 ഡിഗ്രി ഫീല്‍ഡ് വ്യൂവും (എഫ്ഒവി), 12 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ആംഗിള്‍ ഷൂട്ടറും എഫ് / 2.0 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ ഷൂട്ടറും ഈ സെറ്റപ്പില്‍ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി എഫ് / 2.0 ലെന്‍സുള്ള 32 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ സെന്‍സറാണ് സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5 ജിയില്‍ ഉള്ളത്. സെല്‍ഫി ക്യാമറയ്ക്കും ഓട്ടോ ഫോക്കസ് സപ്പോര്‍ട്ടുമുണ്ട്.

സാംസങ് എസ് 20 എഫ്ഇ 5 ജിയില്‍ വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയുണ്ട്, എന്നാല്‍, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് ലഭ്യമല്ല. ഈ സ്മാര്‍ട്‌ഫോണിലെ സെന്‍സറുകളില്‍ ആക്സിലറോമീറ്റര്‍, കോമ്പസ്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഗൈറോ സെന്‍സര്‍, ഹാള്‍ സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 15W ഫാസ്റ്റ് വയര്‍ഡ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയെ സപ്പോര്‍ട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.

Top