സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3, ഗാലക്‌സി ഇസഡ് ഫ്‌ലിപ് 3 പുറത്തിറക്കി

സാംസങ് ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 3, ഗാലക്സി ഇസഡ് ഫോള്‍ഡ് 3, ഗാലക്സി ബഡ്സ് 2, ഗാലക്സി വാച്ച് 4 സീരീസ് എന്നിവ പുറത്തിക്കി. സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 3 ന് 1,799.99 ഡോളര്‍ (ഏകദേശം 1.34 ലക്ഷം രൂപ), ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 3 ന് 999.99 ഡോളര്‍ (ഏകദേശം 74,250) വില വരുന്നു. ഗാലക്സി ബഡ് 2 ന് 149.99 ഡോളര്‍ (ഏകദേശം 11,100) വില വരുന്നു. ഗാലക്സി ഇസഡ് ഫോള്‍ഡ് 3, ഇസഡ് ഫ്‌ലിപ്പ് 3 എന്നിവ ആഗസ്റ്റ് 11 മുതല്‍ പ്രീ-ഓര്‍ഡറിന് ലഭ്യമാകും. സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 3 ഡിസ്‌പ്ലേയ്ക്ക് കീഴില്‍ ഒരു മുന്‍ ക്യാമറയാണ് വരുന്നത്.

ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 3യില്‍ ഉയര്‍ന്ന റിഫ്രഷ് റേറ്റില്‍ 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഫോള്‍ഡബിള്‍ ഡിസ്‌പ്ലേ വരുന്നു. വേഗതയേറിയതും വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ട് വരുന്ന 3,300 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുന്നത്. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറാണ് കരുത്തേകുന്നത്. ഇതിന് 12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനവും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 10 എംപി സ്‌നാപ്പറുമുണ്ട്.

ഗാലക്സി ഇസഡ് ഫോള്‍ഡ് 3 ല്‍ രണ്ട് അമോലെഡ് ഡിസ്‌പ്ലേകള്‍ ഉണ്ടാകും. പുറംഭാഗം 6.2 ഇഞ്ച് ആയിരിക്കും, രണ്ടാമത്തേത് 7.6 ഇഞ്ച് സ്‌ക്രീന്‍ ആയിരിക്കും. ഈ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണിന് ഒരു സ്‌നാപ്ഡ്രാഗണ്‍ 888 ചിപ്സെറ്റും 12 ജിബി റാമും 512 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമുണ്ട്. ഫോട്ടോകള്‍ പകര്‍ത്തുവാന്‍ 12 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറകളും പുറം ഡിസ്‌പ്ലേയില്‍ 10 എംപി ലെന്‍സും 4 എംപി അണ്ടര്‍ ഡിസ്‌പ്ലേ ഷൂട്ടറുമുണ്ട്. കമ്പനിയുടെ നോട്ട് സീരീസില്‍ നിന്ന് കടമെടുത്ത എസ് പെന്‍ ഗാലക്സി ഇസഡ് സീരീസിന് ലഭിക്കും.

ഉപയോക്താക്കള്‍ക്ക് അവരുടെ ഫോള്‍ഡബിള്‍ സ്‌ക്രീനില്‍ പൂര്‍ണ്ണമായും ഒപ്റ്റിമൈസ് ചെയ്ത എസ് പെന്‍ സവിശേഷതകള്‍ പ്രയോജനപ്പെടുത്താം. ഇസഡ് ഫോള്‍ഡ് 3 യ്ക്കുള്ള എസ് പെന്‍ രണ്ട് ഓപ്ഷനുകളിലാണ് വരുന്നത്: എസ് പെന്‍ ഫോള്‍ഡ് എഡിഷന്‍, എസ് പെന്‍ പ്രോ. ഇസഡ് ഫോള്‍ഡ് 3 മെയിന്‍ സ്‌ക്രീന്‍ സുരക്ഷയ്ക്കായി ഫോഴ്‌സ് ലിമിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത പിന്‍വലിക്കാവുന്ന പ്രോ ടിപ്പ് രണ്ടും ഫീച്ചര്‍ ചെയ്യുന്നുണ്ട്.

 

Top