സാംസങ് ഗാലക്‌സി എഫ് 22 സ്മാര്‍ട്‌ഫോണ്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

സാംസങ് ഗാലക്സി എഫ് 22 സ്മാര്‍ട്‌ഫോണ്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വര്‍ഷം ആദ്യം യൂറോപ്പില്‍ വിപണിയിലെത്തിയ സാംസങ് ഗാലക്സി എ 22 ന്റെ റീബ്രാന്‍ഡഡ് എഡിഷനാണ് ഈ ഹാന്‍ഡ്സെറ്റ്.

ഇന്ത്യയിലെ സാംസങ് ഗാലക്സി എഫ് 22 സ്മാര്‍ട്‌ഫോണിന്റെ വില 15,000 രൂപയായിരിക്കുമെന്ന് 91 മൊബൈല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഈ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കും. ഇത് ഫ്‌ലിപ്കാര്‍ട്ട്, സാംസങ് ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി വാങ്ങാന്‍ ലഭ്യമാണ്.

90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിനൊപ്പം 6.4 ഇഞ്ച് എച്ച്ഡി + എസ്അമോലെഡ് ഡിസ്പ്ലേ ഈ ഹാന്‍ഡ്സെറ്റിന് ലഭിക്കുന്നതാണ്. മാത്രവുമല്ല, ഈ സ്മാര്‍ട്ട്‌ഫോണില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ക്വാഡ് റിയര്‍ ക്യാമറ സംവിധാനം സാംസങ് നല്‍കുന്നു.

6,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്ഫോണിനുള്ളത്. സ്മാര്‍ട്ട്ഫോണിന് 720×1,339 പിക്സല്‍ റെസല്യൂഷനുള്ള ഒരു ഡിസ്പ്ലേയും ഉണ്ടാകും, ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ സ്മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാമുമായി ജോഡിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 SoC മീഡിയടെക് MT6769T പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നതെന്നും ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു.

 

Top