‘ഡ്യുവല്‍ വയര്‍ലെസ്സ് ചാര്‍ജര്‍’ അവതരിപ്പിക്കാനൊരുങ്ങി സാംസങ്ങ്

ത്സര വിപണിയില്‍ ആപ്പിളിനെ തോല്‍പ്പിക്കാനൊരുങ്ങുകയാണ് സാംസങ്ങ്.

ഐഫോണ്‍ പുറത്തിറക്കിയപ്പോള്‍ എയര്‍പവര്‍ വയര്‍ലെസ്സ് ചാര്‍ജര്‍ അവതരിപ്പിച്ചിരുന്നു.
സാംസങ്ങ് ഇപ്പോള്‍ സമാനമായ ചാര്‍ജര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

കമ്പനി ഡ്യുവല്‍ വയര്‍ലെസ്സ് ചാര്‍ജറിന് വേണ്ടിയുള്ള പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

ഒന്നില്‍ കൂടുതല്‍ ഡിവൈസുകള്‍ ചാര്‍ജിങ് ബെഡില്‍ വയ്ക്കാന്‍ കഴിയുമെന്നതാണ് ചാര്‍ജറിന്റെ പ്രത്യേകത.

അതേസമയം എയര്‍പവര്‍ വയര്‍ലെസ്സ് ചാര്‍ജറില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ ഒരേസമയം രണ്ട് ചാര്‍ജറുകള്‍ മാത്രമെ ചാര്‍ജ് ചെയ്യാന്‍ സാധിക്കു.

എന്നാല്‍,ഒരേ ഉത്പന്നം ചാര്‍ജ് ചെയ്യുന്നതിനായി സാംസങിന്റെ വയര്‍ലെസ്സ് ചാര്‍ജര്‍ റെസൊണന്‍സും മാഗ്‌നറ്റിക് ഇന്‍ഡക്ഷനും ഉപയോഗിക്കുമെന്നാണ് വിവരം.

ഉപയോക്താവിന് ക്യുഐ സ്റ്റാന്‍ഡേര്‍ഡ് പ്രവര്‍ത്തിക്കുന്ന ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഡിവൈസ് ചാര്‍ജിങ് ബെഡില്‍ വച്ചു കഴിഞ്ഞാല്‍ ഡിവൈസ് തിരിച്ചറിയുക മാത്രമല്ല ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് അനുയോജ്യമായ മാഗ്‌നറ്റിക് ചാര്‍ജിങ്ങ് തിരഞ്ഞെടുക്കുകയും ചെയ്യും.

2018 ഫെബ്രുവരിയില്‍ പുറത്തിറക്കുന്ന ഗാലക്‌സി S9 ന് ഒപ്പം അവതരിപ്പിക്കുമെന്നാണ് വിവരം.

Top