പുതുവര്‍ഷത്തില്‍ സാംസങ് വിപണിയിലെത്തിക്കുന്നത് മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍

പുതിയ മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങി സാംസങ്. പുതു വര്‍ഷത്തോടനുബന്ധിച്ചാണ് കമ്പനി പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.

ഗ്യാലക്‌സി എം10, ഗ്യാലക്‌സി എം20, ഗ്യാലക്‌സി എം30 എന്നിവയാണ് ആദ്യം പുറത്ത് വരുന്നത്. വിപണിയില്‍ ഈ ഫോണുകള്‍ യഥാക്രമം ഗ്യാലക്‌സി എം1, ഗ്യാലക്‌സി എം2, ഗ്യാലക്‌സി എം3, ഗ്യാലക്‌സി എം5 എന്നിങ്ങനെയായിരിക്കും അറിയപ്പെടുക.

നേരത്തെ ഗ്യാലക്‌സി എം50യെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ഗ്യാലക്‌സി എം30 ക്ക് Exynos 7885 ചിപ്പും, 4 ജിബി റാമുമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇവയ്ക്കു പിന്നാലെ എം. സീരിസില്‍ ഗ്യാലക്‌സിഎ7ന്റെയും എ9ന്റെയും ഫീച്ചറുകളായ ക്വാഡ്‌റിയര്‍ ക്യാമറയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Top