സ്മാര്‍ട്ട് ഫോണ്‍ തകരാറിലായോ? എന്നാല്‍ ഇനി സ്വയം നന്നാക്കാം, സംവിധാനം ഒരുക്കി സാംസങ്‌

സ്മാര്‍ട്ട് ഫോണ്‍ തകരാറായാല്‍ അത് നന്നാക്കുവാന്‍ സര്‍വീസ് സെന്ററുകളില്‍ പോയാല്‍ പലപ്പോഴും സമയ നഷ്ടവും ബുദ്ധിമുട്ടും ഉണ്ടാക്കാറുണ്ട്. ചിലപ്പോഴൊക്കെ അധിക ചെലവിനും അത് കാരണമാകാറുണ്ട്. എന്നാല്‍ ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ സാംസങ് ഇപ്പോള്‍ പുതിയൊരു നീക്കത്തിലേക്ക് കടക്കുകയാണ്.

നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ തകരാറിലായാല്‍ നമ്മുക്ക് സ്വയം നന്നാക്കാനുള്ള ഓപ്ഷനാണ് സാംസങ് മുന്നോട്ടുവെക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഒറിജിനല്‍ പാര്‍ട്സുകളും ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ ഗൈഡുകളും സാംസങില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ അമേരിക്കയിലെ ചില മേഖലകളിലാണ് ഈ ഒരു സംവിധാനത്തിന് തുടക്കമിടുന്നത്. നിലവില്‍ അമേരിക്കയിലെ മിക്ക മേഖലകളിലും സാംസങിന് ഒരു മണിക്കൂറിനുള്ളില്‍ സ്മാര്‍ട്ട് ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ കഴിവുള്ള സര്‍വീസ് നെറ്റ് വര്‍ക്കുണ്ട്.

ആദ്യഘട്ടത്തില്‍ പ്രീമിയം മോഡലുകളായ ഗ്യാലക്സി എസ് 20 ( Galaxy S 20), ഗ്യാലക്സി എസ് 21 (Galaxy S21), ഗ്യാലക്സി ടാബ് എസ് 7 പ്ലസ് ( Galaxy Tab S 7 Plus) എന്നീ മോഡലുകള്‍ക്കാണ് ഈ സംവിധാനം നല്‍കുക. ഉപഭോക്താക്കള്‍ക്ക് ഒറിജിനല്‍ പാര്‍ട്സുകള്‍, റിപ്പയര്‍ ടൂളുകള്‍, റിപ്പയറിങ് സ്റ്റെപ്പുകളുള്ള വിഷ്വല്‍ ഗൈഡുകളും സാംസങ് ഐഫിക്സ് ഇറ്റുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഈ സംവിധാനം വഴി മാറ്റിവെക്കപ്പെടുന്ന പാര്‍ട്സുകള്‍ സാംസങിന് തിരികെ നല്‍കി റീസൈക്കിള്‍ ചെയ്യാനും സാധിക്കും. ഈ വേനല്‍ക്കാലത്ത് ഈ സംവിധാനം ആരംഭിക്കുമെന്നാണ് സാംസങ് ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചിരിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ മോഡലുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കുമെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്.

 

Top