സാംസങ് എസ് 9 ഫോണിന് പ്രശ്‌നമെന്ന് ബിഗ് ബി; സമയം കളയാതെ പുതിയത് മേടിക്കാന്‍ ആരാധകര്‍

ഫോണിന് തകരാര്‍ സംഭവിച്ചപ്പോള്‍ ആരാധകരുടെ സഹായം തേടി ബിഗ് ബി. തന്റെ സാംസങ് എസ് 9 ന് തകരാറ് സംഭവിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

തന്റെ സാംസങ് എസ് 9 ന് തകരാറ് സംഭവിച്ചിരുക്കുന്നു എന്നും പിരഹരിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയോടെയാണ് അമിതാഭച്ചന്‍ ട്വിറ്റര്‍ പോസ്റ്റിട്ടത്. ഫോണിന്റെ സ്‌ക്രീനില്‍ സാംസങ് ലോഗോ മിന്നിമറയുന്നു. മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഫോണ്‍ ഓഫ് ചെയ്യാനും കഴിയുന്നില്ലെന്നും ബിഗ് ബി പറഞ്ഞു.

ആരെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ഒരു മാര്‍ഗം പറഞ്ഞുതരണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്. 1400 ലധികം മറുപടികളാണ് പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഫോണ്‍ എങ്ങനെ നന്നാക്കണമെന്ന് ടെക്‌നിക്കലായ മറുപടി ഉള്‍പ്പടെ ഉപദേശങ്ങളും രസകരമായ മറുപടികളും പലരും നല്‍കിയിട്ടുണ്ട്.

ബച്ചന് 35.7 മില്യണ്‍ ഫോളോവേഴ്‌സാണ് ട്വിറ്ററിലുള്ളത്. ബിഗ് ബിയോട് സമയം കളയാതെ വേറെ ഫോണ്‍ വാങ്ങിക്കാനും, അതല്ല മാറ്റിയെടുക്കുന്നതണ് നല്ലതെന്നുമൊക്കെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. എന്തൊരു ലോകമാണിത്. ഫോണില്ലാത്ത ഒരു രാത്രി അരോചകമായിരുന്നുവെന്നും ബിഗ് ബി ട്വീറ്ററില്‍ കുറിക്കുന്നു.

Top