ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ സജീവമാകാൻ സാംസങ്

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് സാംസങ്. നിരവധി പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുവാനുള്ള പദ്ധതിയിലാണ് സാംസങ്. വരാനിരിക്കുന്ന ഈ ബജറ്റ് സ്മാർട്ഫോണുകളിൽ ഒന്നാണ് ഗ്യാലക്‌സി എം 32. ഗ്യാലക്‌സി എ 02 എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ഹാൻഡ്‌സെറ്റ് രാജ്യത്ത് വിപണിയിലെത്തിക്കാനുള്ള കമ്പനിയുടെ പദ്ധതിയെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

വരുന്ന റിപ്പോർട്ടുകൾ പ്രകാരം സാംസങ് ഗ്യാലക്‌സി എ 02 സ്മാർട്ഫോണിൻറെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു. കമ്പനിയുടെ നോയിഡ ബ്രാഞ്ചിൽ നിന്നുള്ള ഈ ഹാൻഡ്‌സെറ്റ് നിർമ്മാണത്തിൻറെ തത്സമയ ചിത്രങ്ങളും പ്രസിദ്ധീകരണത്തിന് ലഭിച്ചിട്ടുണ്ട്. പുതിയ വാർത്തകൾ ഈ ഹാൻഡ്‌സെറ്റ് ഉടനെ അവതരിപ്പിക്കുമെന്നുള്ള സൂചനകൾ നൽകുന്നു.

Top