സാംസങ് ഫോണുകള്‍ ഇനി വിയറ്റ്‌നാമില്‍ ഇല്ല; നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റുന്നു

ക്ഷിണ കൊറിയന്‍ കമ്പനിയായി സാംസങ് തങ്ങളുടെ സ്മാര്‍ട്ഫോണ്‍ നിര്‍മാണം വിയറ്റ്നാമില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്ത് ഇലക്ട്രോണിക് ഉപകരണ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് സാംസങ് രാജ്യത്ത് ഉത്പ്പാദനം തുടങ്ങുക.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 4000 കോടി ഡോളര്‍(മൂന്നുലക്ഷം കോടി രൂപ)മൂല്യമുള്ള സ്മാര്‍ട്ഫോണുകള്‍ നിര്‍മിക്കാനുള്ള പദ്ധതി സാസംങ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. 15,000 രൂപ ഫാക്ടറി മൂല്യമുള്ള ഫോണുകള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യും. ഈ വിഭാഗത്തില്‍ 2,500 കോടി ഡോളര്‍ മൂല്യമുള്ള ഫോണുകളാകും രാജ്യത്ത് നിര്‍മിച്ച് കയറ്റുമതി ചെയ്യുക.

ഇന്തോനേഷ്യയിലും ബ്രസീലിലും സാംസങിന് നിര്‍മാണ കേന്ദ്രങ്ങളുണ്ട്. സാംസങിന്റെ മൊത്തം സ്മാര്‍ട്ഫോണ്‍ ഉത്പാദനത്തിന്റെ 50 ശതമാനവും നിലവില്‍ വിയറ്റ്നാമിലാണ്.

Top