അഞ്ച് വര്‍ഷം കൊണ്ട് 3.7 ലക്ഷം കോടി രൂപയുടെ സാംസങ് ഫോണുകള്‍ നിര്‍മ്മിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 3.7 ലക്ഷം കോടി രൂപയുടെ ഫോണുകള്‍ സാംസങ് നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയ പ്രതിനിധികളുമായി സാംസങ് ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞതായാണ് വിവരം.പിഎല്‍ഐ ഇന്‍സെന്റീവ് പ്രകാരം 15000 രൂപയ്ക്ക് മുകളില്‍ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കും.

ഇതിന് ആകെ 2.2 ലക്ഷം കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് 50 ബില്യണ്‍ ഡോളറാണ് മുടക്കാന്‍ ഉദ്ദേശിക്കുന്നത്. 30 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ പിഎല്‍ഐ സ്‌കീം വഴി നിര്‍മ്മിക്കും.സാംസങ്ങിന് പുറമെ ലോകോത്തര കമ്പനികളായ വിസ്ട്രണ്‍, പെഗാട്രണ്‍, ഫോക്‌സ്‌കോണ്‍, ഹോണ്‍ ഹൈ എന്നിവയും ഇന്ത്യന്‍ കമ്പനികളായ ലാവ, ഡിക്‌സണ്‍, മൈക്രോമാക്‌സ്, പാഡ്‌ജെറ്റ് ഇലക്ട്രോണിക്‌സ്, സോജോ, യുടിഎല്‍, ഒപ്റ്റീമസ് എന്നിവരും പിഎല്‍ഐ പദ്ധതിയുടെ ആനുകൂല്യം തേടിയിട്ടുണ്ട്.

Top