സാംസങിന്റെ ഇന്ത്യന്‍ നിര്‍മ്മിത ഗാലക്സി വാച്ച് ആക്റ്റിവ് 2 4ജി എത്തുന്നു

സാംസങ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ സ്മാര്‍ട് വാച്ച് ഗാലക്സി വാച്ച് ആക്റ്റിവ് 2 4ജി യുടെ അലൂമിനിയം എഡിഷന്‍ പുറത്തിറക്കാനൊരുങ്ങുന്നു. സാംസങിന്റെ ഏറ്റവും വിലക്കുറവിലുള്ള 4ജി വാച്ച് ആണ് ഗാലക്സി വാച്ച് ആക്റ്റിവ് 2 4ജി. 28,490 രൂപയാണ് ഇതിന്റെ വില. ജൂലായ് 11 മുതല്‍ വില്‍പന ആരംഭിക്കും.

ക്ലൗഡ് സില്‍വര്‍, അക്വ ബ്ലാക്ക്, പിങ്ക് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ഗാലക്സി വാച്ച് ആക്റ്റിവ് 2 4ജി അലൂമിനിയം എഡിഷനില്‍ ഉള്ളത്. വ്യായാമം നിരീക്ഷിക്കാനും, സംഗീതമാസ്വദിക്കാനും സാധിക്കും. സ്പോടിഫൈയുമായി സഹകരിച്ച് വാച്ചില്‍ ഇതിനുള്ള സംവിധാനം ലാഭമാക്കിയിട്ടുണ്ട്. വാച്ചിന് 30 ഗ്രാം ഭാരമുണ്ട്.

4ജി എല്‍ടിഇ, ബ്ലൂടൂത്ത് 5.0, വൈഫൈ, എന്‍എഫ്സി, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ലഭ്യമാണ്. 1.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും കോര്‍ണിങ് ഗ്ലാസ് ഡിഎക്സ് പ്ലസ് സംരക്ഷണവുമുണ്ട്. ടൈസെന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. 1.5 ജിബി റാമില്‍ 4ജിബി ഇന്‍ ബില്‍റ്റ് സ്റ്റോറേജുണ്ട്. ആക്സിലറോമീറ്റര്‍, ബാരോമീറ്റര്‍, ഗൈറോ സെന്‍സര്‍, എച്ച്ആര്‍ സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ എന്നിവയും വാച്ചിനുണ്ട്.

Top