സാംസങ് എം സീരീസ്; പുതിയ മോഡല്‍ എം30 വിപണിയിലേക്ക്

സാംസങ് എം സീരീസിലെ പുതിയ മോഡല്‍ എം30 വിപണിയിലേക്ക്. മൂന്ന് പിന്‍ ക്യാമറകളുള്ള എം30ക്ക് 5000mAh യാണ് ബാറ്ററി പവര്‍. Exynos 7904 പ്രൊസസറിലെത്തുന്ന M30യുടെ റാം 4GB -64GB യുടേതാണ്. എം 30യുടെ ഓണ്‍ലൈന്‍ വില്‍പന മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്നാണ് സൂചന.

ജനുവരിയിലാണ് സാംസങ് ഇന്ത്യയില്‍ ‘M20’, ‘M10’ സ്മാര്‍ട്ട്‌ഫോണുകളെ അവതരിപ്പിച്ചത്. 10,990 രൂപയും 7,990 രൂപയുമായിരുന്നു വില. എം 20യുടെ 4ജിബി+64ജിബി മോഡലിന് 12990 രൂപയും 3ജിബി+32ജിബി മോഡലിന് 10990 രൂപയുമാണ് സാംസങ്ങ് ഇട്ടിരിക്കുന്നത്. എം 10ന്റെ 3ജിബി+32ജിബി ഫോണ്‍ 8990 രൂപക്കും 2ജിബി+16ജിബി മോഡല്‍ 7990 രൂപക്കുമാണ് സാംസങ് വിപണിയിലെത്തിച്ചത്. ഓണ്‍ലൈനില്‍ തരംഗം സൃഷ്ടിച്ചായിരുന്നു സാസങിന്റെ എം സീരീസ് ഫോണുകളുടെ വരവ്. ഫെബ്രുവരി അഞ്ചിന് ആമസോണില്‍ വില്‍പനക്കുവെച്ച എം സീരീസ് ഫോണുകള്‍ ആദ്യ ദിനം തന്നെ വിറ്റുപോയിരുന്നു.

Top