സാംസങ് ഗാലക്‌സി ഫിറ്റ് 2 ഫിറ്റ്‌നെസ് ട്രാക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു

മോലെഡ് ഡിസ്‌പ്ലേയുമായി സാംസങ് ഗാലക്‌സി ഫിറ്റ് 2 ഫിറ്റ്‌നെസ് ട്രാക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു. 5 എടിഎം വാട്ടർ റെസിസ്റ്റൻസുള്ള സാംസങ് ഗാലക്‌സി ഫിറ്റ് 2 രണ്ട് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്. 1.1 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുള്ള സാംസങ് ഗാലക്സി ഫിറ്റ് 2 മികച്ച ദൃശ്യപരതയ്ക്കായി 450 നിറ്റ് ബുറൈറ്നെസ്സ് വാഗ്ദാനം ചെയ്യുന്നു. ഒരു ഫ്രണ്ട് ടച്ച് ബട്ടൺ ഉപയോഗിച്ച് ഇത് എളുപ്പത്തിൽ നാവിഗേഷനും വേക്ക്-അപ്പ്, റിട്ടേൺ ടൂ ഹോം, ക്യാൻസൽ പോലുള്ള ലളിതമായ പ്രവർത്തനങ്ങളും ചെയ്യാനാകും.

5 എടിഎം വാട്ടർ റെസിസ്റ്റൻസും വാട്ടർ ലോക്ക് മോഡും സാംസങ്ങിന്റെ ഗാലക്‌സി ഫിറ്റ് 2 ൽ ഉണ്ട്. അത് നീന്തൽ സെഷനുകളിലോ ജലത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലോ ഉപയോഗപ്രദമാണ്. 159 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്. ഗാലക്സി ഫിറ്റ് 2 ന്റെ ഭാരം 21 ഗ്രാം ആണ്. സാംസങ് ഹെൽത്ത് അപ്ലിക്കേഷനിൽ നിന്നുള്ള പ്രീസെറ്റുകൾ ഉപയോഗിച്ച് അഞ്ച് ഓട്ടോമാറ്റിക് വർക്ക്ഔട്ടുകളും 90 ഓളം വർക്ക്ഔട്ടുകളും ട്രാക്കു ചെയ്യാൻ ഗാലക്സി ഫിറ്റ് 2 സഹായിക്കുന്നു.

കൂടാതെ സ്ലീപ്പ് സ്കോർ അനാലിസിസ് സവിശേഷതയുമായി ഇത് വരുന്നു. അത് നിങ്ങളുടെ ഉറക്കത്തിന്റെ പാറ്റേൺ അവേക്ക്, ലൈറ്റ്, ഡീപ്, ആർഇഎം തുടങ്ങിയ ഉറക്കത്തിൻറെ നാല് ഘട്ടങ്ങളിലൂടെ ട്രാക്കു ചെയ്യുന്നു. ഉയർന്ന സ്ട്രെസ് ലെവലുകൾ കണ്ടെത്തുമ്പോൾ ഒരു ബ്രീത്തിങ് ഗൈഡ് നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒട്ടനവധി സവിശേഷതകളുമായാണ് സാംസങ് ഗാലക്‌സി ഫിറ്റ് 2 ഫിറ്റ്‌നെസ് ട്രാക്കർ വരുന്നത്. സാംസങ് ഗാലക്‌സി ഫിറ്റ് 2 ന് ഇന്ത്യയിൽ 3,999 രൂപയാണ് വില വരുന്നത്. ബ്ലാക്ക്, സ്കാർലറ്റ് നിറങ്ങളിൽ ഇത് വാഗ്ദാനം ചെയ്യുന്നു. ഈ ഡിവൈസ് ആമസോൺ, സാംസങ്.കോം വഴി വാങ്ങാൻ കഴിയും . ഒക്ടോബർ 16 മുതൽ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപ്പനക്കെത്തും.

Top