ലോകത്തിലെ ആദ്യത്തെ 8K QLED ടിവി അവതരിപ്പിച്ച് സാംസങ്

ലോകത്തിലെ ആദ്യത്തെ QLED ടിവി പ്രഖ്യാപിച്ച് സാംസങ്. സാംസങ്ങ് Q900R QLED 8K എന്നാണ് ഈ ടിവിയുടെ പേര്. 65 ഇഞ്ച്, 75 ഇഞ്ച്, 82 ഇഞ്ച്, 85 ഇഞ്ച് എന്നീ വലുപ്പത്തിലാണ് സാംസങ്ങിന്റെ ടിവി ലഭിക്കുക. 8K ടിവിക്ക് 7680×4320 പിക്‌സല്‍ റസൊല്യൂഷനാണ്. അതായത് ഓരോ സ്‌ക്രീനിന്റേയും തിരശ്ചീന സ്‌കെയില്‍ 8,000 പിക്‌സലുകളാണ്.

കമ്പനിയുടെ സ്വന്തം Q HDR 8K ടെക്‌നോളജിയാണ് ടിവിയില്‍ അവതരിപ്പിക്കുന്നതെന്നും സൂചിപ്പിക്കുന്നു. ഇത് ഇമേജുകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നു. മികച്ച ബാക്ക്‌ലൈറ്റ് നിയന്ത്രണങ്ങള്‍ക്കായി ‘ഡയറക്ട് ഫുള്‍ അറോ എലൈറ്റ്’ ടെക്‌നോളജിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാധാരണ എച്ച്ഡി ടിവിയേക്കാള്‍ 16 മടങ്ങ് പിക്‌സലാണ് ഈ ടിവിയുടെ പ്രത്യേകത. ഇതു കൂടാതെ 4,000 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും ഈ ടിവി നല്‍കും. ഇത് ഹൈ ഡൈനാമിക് റേഞ്ച് ആണ് ഒപ്പം ഡീപ്പര്‍ ബോക്‌സും കൂടുതല്‍ വിവിഡുമായിരിക്കും എന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്.

Top