പുതിയ മൂന്ന് മോഡലുകളുമായി സാംസങ് വിപണിയില്‍

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുമായി സാംസംങ്. എസ്10, എസ് 10പ്ലസ്, എസ് 10ഇ തുടങ്ങിയ മോഡലുകളെയാണ് സാംസംങ് അവതരിപ്പിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് സാസംങ് പുതിയ മോഡലുകളെ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയിലും സാംസംങ് തങ്ങളുടെ മൂന്നു മോഡലുകളെയും അവതരിപ്പിച്ചു.
ഇന്ത്യയില്‍ ഈ മൂന്ന് മോഡലുകളും വില്‍പ്പന നടത്തുമ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്കുമായി ചേര്‍ന്ന് നിരവധി ലോഞ്ചിംഗ് ഓഫറുകളും ഡിസ്‌കൗണ്ടും ലഭ്യമാക്കും.

ഈ മൂന്ന് മോഡലുകളിലും ഏറ്റവും കൂടുതല്‍ അഫോര്‍ഡബിളായിട്ടുളളത് എസ്10ഇ ആണ്. മറ്റു മോഡലുകളെ അപേക്ഷിച്ച് ചെറിയ സ്റ്റേറേജ് കോണ്‍ഫിഗരേഷന്‍ മാത്രമാണ് മാറ്റമുള്ളത്.6 ജി.ബി റാം, 128 ജി.ബി ഇന്റേണല്‍ മെമ്മറിയും ആണ് ഫോണിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി. പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ വില 55,900 രൂപയാണ്.

സാംസംഗ് എസ്10 രണ്ട് സേറ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്.8 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിന് 66,900 രൂപയാണ് .ഇത് വേരിയന്റ് പ്രിസം ബ്ലൂ, പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും.8ജി.ബി റാമും 512 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിന് 84,900 രൂപയുമാണ് വില.ഇത് പ്രിസം വൈറ്റ് നിറത്തിലുമാണ് ലഭിക്കുന്നത്.

സാംസംഗ് എസ്10 പ്ലസിന് മൂന്ന് സേറ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. 8ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള മോഡലിന് 73,900 രൂപയാണ് വില. പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ നിറങ്ങളില്‍ ഇത് ലഭ്യമാണ്. 8ജി.ബി റാം 512 ജി.ബി മോഡലിന് 91,900 രൂപയും 12 ജി.ബി റാം 1റ്റി.ബി മോഡലിന് 1,17,900 രൂപയുമാണ് വില. ഹൈ എന്റ് 1ടി.ബി സെറാമിക് വൈറ്റ്, സെറാമിക് ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭിക്കും.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം മാള്‍, ടാറ്റാ ക്ലികിലൂടെയും സാംസംഗ് ഓണ്‍ലൈന്‍ സ്റ്റോറിലും തെരഞ്ഞെടുത്ത ഓഫ്‌ലൈന്‍ സ്റ്റോറിലും ഈ പുതിയ മോഡലുകള്‍ ലഭ്യമാകും.

Top