സാംസങ്ങ് നോട്ട്ബുക്ക് 5, നോട്ട്ബുക്ക് 3 മോഡലുകള്‍ അവതരിപ്പിച്ചു

samsung-notebook-3-and-notbook-5

സാംസങ്ങ് മൂന്ന് മിഡ്‌റേഞ്ച് ലാപ്‌ടോപ്പുകള്‍ കൊറിയയില്‍ അവതരിപ്പിച്ചു. നോട്ട്ബുക്ക് 5ന്റെ ഒരു മോഡലും നോട്ട്ബുക്ക് 3യുടെ രണ്ട് മോഡലുകളുമായാണ് സാംസങിന്റെ വരവ്.

നോട്ട്ബുക്ക് 3യിലെ 14 ഇഞ്ച്, 15 ഇഞ്ച് എന്നീ രണ്ട് വേരിയന്റുകളില്‍ 8ാം ജനറേഷന്‍ ഇന്റല്‍കോര്‍ i7 പ്രോസസറാണ്. 14 ഇഞ്ച് വേരിയന്റിന് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ്. 14 ഇഞ്ചിന്റെ ഭാരം 1.68kgയും 15 ഇഞ്ചിന്റെ ഭാരം 2kgയുമാണ്. ഈ രണ്ട് മോഡലുകള്‍ക്കും 43Wh ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റാമും സ്റ്റോറേജ് വിവരങ്ങളും ലഭ്യമായിട്ടില്ല.

15 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയില്‍ ഒരുക്കിയിരിക്കുന്ന നോട്ട്ബുക്ക് 5ല്‍ ഇന്റലിന്റെ 8ാം ജനറേഷന്‍ i7 പ്രോസസറാണ് ഒരുക്കിയിരിക്കുന്നത്. ഇതിനും 43Wh ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടച്ച് പാഡും ഫുള്‍സൈസ്ഡ് കീബോര്‍ഡുകളും രണ്ടു ലാപ്‌ടോപ്പുകളിലുമുണ്ട്.

Top