സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

j7

മുംബൈ: ഇന്ത്യയില്‍ സാംസങ് ഗ്യാലക്‌സി ജെ7 വീണ്ടും വില കുറയ്ക്കും. 16,900 രൂപയ്ക്കാണ് ഇപ്പോള്‍ ഗ്യാലക്‌സി ജെ7 പ്രോ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഈ ഫോണ്‍ ഗാലക്‌സി ജെ7 മാക്‌സിമൊപ്പം അവതരിപ്പിച്ചത്. നേരത്തെ അവതരിപ്പിക്കുമ്പോള്‍ 20,900 രൂപ ഉണ്ടായിരുന്ന ഫോണിന്റെ വില പിന്നീട് 18,900 വും, പിന്നീട് 16,900 ആയി കുറച്ചിരുന്നു.

സാംസങ്ങിന്റെ ജനപ്രിയ മിഡ് റേഞ്ച് ഫോണാണ് ഗ്യാലക്‌സി ജെ7 പ്രോ. സ്ലിം മെറ്റല്‍ യൂണിബോഡിയാണ് ഈ ഫോണിന്റെ നിര്‍മ്മിതി. ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് എംബഡ് ചെയ്താണ് ഈ ഫോണ്‍ എത്തുന്നത്. ഗോള്‍ഡ്, ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. ഡ്യൂവല്‍ സിം ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് ന്യൂഗട്ടാണ്.

ഫോണിന്റെ വിലകുറയ്ക്കുന്നത് സംബന്ധിച്ച് റീട്ടെയിലില്‍ സാംസങ്ങിന്റെ ഔദ്യോഗിക സന്ദേശം എത്തിയെന്നാണ് റീട്ടെയിലുകാര്‍ അഭിപ്രായപ്പെടുന്നത്.

Top