രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം സാംസങിന്

2023ന്റെ രണ്ടാം പാദത്തിലും മൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തി. ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2023 വര്‍ഷത്തിന്റെ രണ്ടാം പാദമായ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 8 ശതമാനം കുറഞ്ഞു. വാര്‍ഷിക അടിസ്ഥാനത്തില്‍ വില്‍പ്പന 5 ശതമാനവും കുറഞ്ഞു. സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ സാംസങ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം ആപ്പിളിനും മൂന്നാം സ്ഥാനം ഷവോമിയ്ക്കുമാണ്.

ഒന്നാം സ്ഥാനം നിലനിര്‍ത്തിയ സാംസങ്ങിന് കരുത്തായത് ഗാലക്‌സി എ സീരീസ് ഫോണുകളാണ്. മൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ 22 ശതമാനം വിപണി വിഹിതം സാംസങ് നേടി. 2023ന്റെ രണ്ടാം പാദത്തില്‍ പ്രീമിയം സെഗ്മെന്റിലുണ്ടായ വില്‍പ്പന വര്‍ധനവാണ് രണ്ടാം സ്ഥാനത്തുള്ള ആപ്പിളിനെ നേട്ടമുണ്ടാക്കാന്‍ സഹായിച്ചത്. മൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയുടെ 20 ശതമാനത്തില്‍ അധികം നേടാന്‍ ആപ്പിളിന് സാധിച്ചിട്ടുണ്ട്. 50 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ആപ്പിള്‍ നേടിയത്.

ആഗോള തലത്തില്‍ മൂന്നാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി, പ്രധാന വിപണികളായ ചൈനയിലും ഇന്ത്യയിലും വില്‍പ്പനയില്‍ കുറവുണ്ടായപ്പോഴും കമ്ബനി മറ്റ് വിപണികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. കമ്ബനിയുടെ പോര്‍ട്ട്ഫോളിയോ നിരന്തരം പുതുക്കാന്‍ ഇടയ്ക്കിടെ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കുന്നു എന്നതാണ് ഷവോമിയുടെ പ്രത്യേകത.

ഓപ്പോ ആഗോള തലത്തില്‍ നാലാം സ്ഥാനത്താണുള്ളത്. ഹോം മാര്‍ക്കറ്റായ ചൈനയിലും ഇന്ത്യയിലും മികച്ച വില്‍പ്പന നേടാന്‍ ഓപ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. ഓപ്പോയ്ക്ക് കീഴിലുള്ള വണ്‍പ്ലസ് ഡിവൈസുകളുടെ വില്‍പ്പനയാണ് ആഗോള തലത്തില്‍ ബ്രാന്റിന്റെ മൊത്തം വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. വിവോയാണ് ആഗോള വിപണിയില്‍ അഞ്ചാം സ്ഥാനം നേടിയത്. ഐകൂ എന്ന സബ് ബ്രാന്റ് വിവോയുടെ മൊത്തം വില്‍പ്പനയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Top