ഗ്യാലക്സി എ 90 അവതരിപ്പിച്ചു; വൈകാതെ ഇന്ത്യന്‍ വിപണിലെത്തിയേക്കും

സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം ഗ്യാലക്സി എ-സീരീസ് സ്മാര്‍ട് ഫോണായ ഗ്യാലക്സി എ 90 വിപണിയില്‍ അവതരിപ്പിച്ചു. നിലവില്‍ കൊറിയന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ള ഈ 5 ജി ഹാന്‍ഡ് സെറ്റ് അധികം വൈകാതെ തന്നെ ഇന്ത്യയുള്‍പ്പടെയുള്ള വിപണികളിലേക്ക് എത്തുമെന്നാണ് സൂചന. ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങള്‍ ഇതുവരെ സാംസങ് പുറത്തുവിട്ടിട്ടില്ല.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ സെപ്റ്റംബര്‍ നാലു മുതല്‍ കൊറിയയില്‍ സ്മാര്‍ട് ഫോണ്‍ വില്‍പനയ്ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫോണിന്റെ വില സംബന്ധമായ വിവരങ്ങള്‍ സാംസങ് പുറത്തു വിട്ടിട്ടില്ല.

6.7 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-യു ഡിസ്പ്ലേയോടു കൂടിയാണ് ഗ്യാലക്സി എ 90 എത്തിയിരിക്കുന്നത്. പിന്‍ പാനലില്‍ ഡ്യുവല്‍-ടോണ്‍ ഫിനിഷും പാനലിന്റെ പകുതിയില്‍ കടും കറുപ്പ് അല്ലെങ്കില്‍ വെള്ള നിറവും മറ്റേ പകുതിയില്‍ ഗ്രേഡിയന്റ് ടോണുമാണ് ചേര്‍ത്തിരിക്കുന്നത്. 48 മെഗാപിക്‌സല്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറിന് പുറമേ 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമുണ്ട്. മുന്‍വശത്ത് 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്.

5 ജി പിന്തുണയോടെയാണ് ഗ്യാലക്സി എ 90യുടെ യു.എസ്.പി അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി, 8 ജിബി റാം ഓപ്ഷനുകളില്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വികസിപ്പിക്കാനാകും (6 ജിബി റാം മോഡലിന് മാത്രം). കൂടാതെ 4,500 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുകയും 25 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യും. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേഷ്യല്‍ റെക്കഗ്‌നിഷനും ഇതിലുണ്ട്.

Top