സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണുകൾ ജൂൺ 21ന് ഇന്ത്യൻ വിപണിയിൽ

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോൺ ഇന്ത്യയിൽ ജൂൺ 21 ന് അവതരിപ്പിക്കുമെന്ന് ആമസോൺ. ഓൺലൈൻ ലിസ്റ്റിംഗിലൂടെയാണ് വെളിപ്പെടുത്തിൽ. പുതിയ സാംസങ് സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ നേരത്തെ പുറത്തു വന്നിരിന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.

90 ഹെർട്സ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയും 6,000 എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുന്ന സാംസങ് ഗാലക്‌സി എം 32 യുടെ ചില പ്രധാന സവിശേഷതകളും ആമസോൺ സ്ഥിരീകരിച്ചിട്ടുണ്ട്. സ്മാർട്ട്‌ഫോണിൽ ക്വാഡ് റിയർ ക്യാമറകളും വാട്ടർ ഡ്രോപ്പ് സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും ഇതിലുണ്ടാകും.

ആമസോൺ ലിസ്റ്റിംഗിനുപുറമെ, ഗാലക്‌സി എം 32 ന് എന്ത് വില വരുമെന്ന് സാംസങ് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ സാംസങ് പുറത്തിറക്കിയ ഗാലക്‌സി എം 31 യുടെ പിൻഗാമിയായി ഗാലക്‌സി എം 32 അവതരിപ്പിക്കും.

Top