സാംസങ് ഗാലക്‌സി ബുക്ക് പ്രോ സീരീസ് ലാപ്‌ടോപ്പുകൾ വിപണിയിലേക്ക്‌

ചൊവ്വാഴ്ച നടന്ന ഗാലക്‌സി അൺപാക്ക്ഡ് 2021 വെർച്വൽ ഇവന്റിൽ സാംസങ് ഗാലക്‌സി ബുക്ക് പ്രോ സീരീസ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി ബുക്ക് പ്രോ, ഗാലക്‌സി ബുക്ക് പ്രോ 360 ലാപ്‌ടോപ്പുകൾ എന്നിവയാണ് ഈ സീരിസിൽ ഉൾപ്പെടുന്നത്. ഇവ രണ്ടും 13.3 ഇഞ്ച്, 15 ഇഞ്ച് വലുപ്പത്തിലാണ് വിപണിയിൽ വരുന്നത്. ഐറിസ് എക്സ് ഗ്രാഫിക്സിനൊപ്പം ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസറുകളുമായാണ് പുതിയ മോഡലുകൾ വരുന്നത്. ഈ സീരിസിൽ സാംസങ് ഗാലക്‌സി ബുക്ക് പ്രോ 360 ൽ 5 ജി കണക്റ്റിവിറ്റിയും എസ് പെൻ സ്റ്റൈലസ് സപ്പോർട്ടുമുണ്ട്. ഗാലക്‌സി ടാബിലേക്ക് ലാപ്‌ടോപ്പ് സ്‌ക്രീൻ മിറർ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന സെക്കൻഡ് സ്‌ക്രീൻ എന്ന സവിശേഷതയും സാംസങ് നൽകിയിട്ടുണ്ട്.

ആളുകൾ ഇപ്പോൾ വർക്ക്-ഫ്രം-ഹോം ആയതിനാൽ ലാപ്ടോപ്പുകളുടെ ആവശ്യം ഇപ്പോൾ പതിവിലും കൂടുതലായി വർദ്ധിച്ചുകഴിഞ്ഞു. പുതിയ ട്രെൻഡിനെ സ്വാധീനിക്കാനും പുതിയ ഗാലക്‌സി ബുക്ക് പ്രോ മോഡലുകൾ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ലാപ്‌ടോപ്പുകൾ തിരയുന്ന ഉപഭോക്താക്കളെ ആകർഷിക്കാനും സാംസങ്ങിന് കഴിഞ്ഞേക്കും.

Top