സാംസങ് ഗാലക്സി എ 51, ഗാലക്സി എ 71 പുറത്തിറക്കി; എ 51 ന് വില 25,000

സാംസങ് ഗാലക്‌സി എ 2020 സ്മാര്‍ട്ട്ഫോണുകളില്‍ ആദ്യത്തെ രണ്ട് വേരിയന്റുകളായ സാംസങ് ഗാലക്സി എ 51, ഗാലക്സി എ 71 വിയറ്റ്‌നാമില്‍ പുറത്തിറക്കി. പഞ്ച്-ഹോള്‍ (ഇന്‍ഫിനിറ്റി ഒ) ഡിസ്‌പ്ലേ, ക്വാഡ് ക്യാമറകള്‍ എന്നിവയുമായാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഗാലക്‌സി എ 51 വിയറ്റ്‌നാമില്‍ വിഎന്‍ഡി 7,990,990 (ഏകദേശം 25,000 രൂപ) വിലവരും. ഡിസംബര്‍ 16 മുതല്‍ ഇതിന്റെ പ്രീ-ഓര്‍ഡറുകള്‍ ആരംഭിക്കും, ഡിസംബര്‍ 27 മുതല്‍ ഇത് വില്‍പ്പനയ്ക്കെത്തും. എന്നാല്‍ ഗാലക്‌സി എ 71 ന്റെ വിലയും ലഭ്യതയെക്കുറിച്ചുള്ള വിവരം പുറത്തു വന്നിട്ടില്ല.

Top