സാംസങ് ഗാലക്‌സി A31ന്റെ വില കുറച്ചു

ക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ഇന്ത്യൻ സ്മാർട്ട്ഫോൺ ശ്രേണിയിലെ ഗാലക്‌സി A31ന്റെ വില പിന്നെയും കുറച്ചു. കഴിഞ്ഞ വർഷം ജൂണിൽ വില്പനക്കെത്തുമ്പോൾ 6 ജിബി റാമും + 128 ജിബി സ്റ്റോറേജുമുള്ള  സാംസങ് ഗാലക്‌സി A31ന് 21,999 രൂപയായിരുന്നു വില. എന്നാൽ പിന്നീട് ഒക്ടോബറിൽ ഫോണിന്റെ വില 19,999 രൂപയാണ്, ഡിസംബറിൽ 17,999 രൂപയാണ് കുറച്ചിരുന്നു. ഇപ്പോൾ 1000 രൂപ കൂടി കുറച്ചതോടെ ഗാലക്‌സി A31 ഇപ്പോൾ 16,999 രൂപയ്ക്ക് സ്വന്തമാക്കാം. പിൻഗാമിയായ ഗാലക്‌സി A32 വില്പനക്കെത്തി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഗാലക്‌സി A31ന്റെ വില കുറച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

സാംസങ് ഗാലക്‌സി A32നും സാംസങ് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഫോണിന്റെ വില കൂടാതെ 3,000 രൂപ അപ്ഗ്രേഡ് വൗച്ചർ ആയി ലഭിക്കും. ഈ വൗച്ചർ ഉപയോഗിച്ച് ഗാലക്‌സി A32 വമ്പൻ വിലക്കുറവിൽ വാങ്ങാം. മൈ ഗാലക്‌സി ആപ്പിലെ Samsung Upgrade > Check Device Exchange Value തിരഞ്ഞെടുത്താൽ നിങ്ങളുടെ പക്കൽ ഇപ്പോഴുള്ള പഴയ ഫോണിന് ലഭിക്കുന്ന വില മനസിലാക്കാം. കഴിഞ്ഞ മാസം തുടക്കത്തിൽ വില്പനക്കെത്തിയ ഗാലക്‌സി A32ന് 21,999 രൂപയാണ് വില.

Top