സാംസങ് ഗാലക്‌സി എ22 5ജി, എ22 4ജി സ്മാർട്ട്ഫോണുകൾ ഉടനെത്തും

സാംസങ് ഗാലക്‌സി എ22 5ജിയും  4ജിയും വൈകാതെ വിപണിയിലെത്തും. നേരത്തെ പുറത്തിറക്കിയ സാംസങ് ഗാലക്‌സി എ32 5ജി സ്മാർട്ട്ഫോണിന്റെ ടോൺ ഡൌൺ വേരിയന്റുകളാണ് ഈ രണ്ട് മോഡലുകളും എന്നാണ് റിപ്പോർട്ടുകൾ. സാംസങ് ഗാലക്‌സി എ22 5ജി, സാംസങ് ഗാലക്‌സി എ22 4ജി എന്നിവ തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട്. ഡിസൈനിൽ സാമ്യത തോന്നുമെങ്കിലും 5ജി മോഡലിൽ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്, അതേസമയം 4ജി മോഡലിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറാണ് ഉള്ളത്.

സാംസങ് ഗാലക്‌സി എ22 5ജി, സാംസങ് ഗാലക്‌സി എ22 4ജി മോഡലുകളുടെ രണ്ട് മോഡലുകളും വരും മാസങ്ങളിൽ വിപണിയിലെത്തുമെന്നും ബ്ലാക്ക്, വൈറ്റ്, പർപ്പിൾ, ഗ്രീൻ എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡിവൈസിന്റെ കൃത്യമായ ലോഞ്ച് തിയ്യതി ഇതുവരെ സാംസങ് പ്രഖ്യാപിച്ചിട്ടില്ല.

Top