സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 ഉടൻ വിപണിയിലെത്തും

സാംസങിന്റെ മടക്കാവുന്ന സ്മാർട്ട്ഫോണുകളായ സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 എന്നിവ 2021 അവസാനത്തോടെ അവതരിപ്പിക്കും. ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും സവിശേഷതകൾ വെളിപ്പെടുത്തുന്ന ലീക്ക് റിപ്പോർട്ട് പുറത്ത് വന്നു. ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങൾ ലീക്ക് റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.

ഗാലക്സി Z ഫോൾഡ് 2ലെ 7.6 ഇഞ്ച് മടക്കാവുന്ന സ്‌ക്രീനുമായി താരതമ്യപ്പെടുത്തുമ്പോൾ ഗാലക്‌സി Z ഫോൾഡ് 3 സ്മാർട്ട്ഫോണിൽ അല്പം വലിയ സ്ക്രീനായിരിക്കും ഉണ്ടാവുക. ഇത് 7.7 ഇഞ്ച് മടക്കാവുന്ന സ്‌ക്രീനായിരിക്കുമെ ന്നാണ് സൂചനകൾ. Z ഫോൾഡ് 3യിൽ പറയുന്നു ഗാലക്‌സി എസ്21 അൾട്രാ, വൺപ്ലസ് 9 പ്രോ എന്നീ സ്മാർട്ട്ഫോണുകളിൽ കാണുന്നത് പോലെ വേരിയബിൾ പുതുക്കൽ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഒരു എൽടിപിഒ ഡിസ്‌പ്ലേയായിരിക്കും ഉപയോഗിക്കുന്നത്.

സാംസങ് ഗാലക്‌സി Z ഫോൾഡ് 3 സ്മാർട്ട്ഫോണിൽ 5.4 ഇഞ്ച് സെക്കന്റെറി സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സാംസങ് ഗാലക്സി Z ഫ്ലിപ്പ് 2 എന്ന മോഡൽ ഒഴിവാക്കി കൊണ്ടാണ് ഫ്ലിപ്പ് സീരിസിൽ രണ്ടാമത്തെ ഡിവൈസായി സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 പുറത്തിറക്കുന്നത്.

Top