സാംസങ് ഗാലക്‌സി സെഡ് ഫോള്‍ഡ് 2 അവതരിപ്പിച്ചു

ഫോള്‍ഡബിള്‍ ഫോണ്‍ സാംസങ് ഗാലക്സി സെഡ് ഫോള്‍ഡ് 2 അവതരിപ്പിച്ചു. ഗാലക്സി സെഡ് ഫോള്‍ഡ് 2 ഒരു സ്മാര്‍ട്ട്ഫോണിന്റെ പോര്‍ട്ടബിലിറ്റിയും ഫ്‌ലെക്സിബിലിറ്റിയും സംയോജിപ്പിച്ച് ആത്യന്തിക ഉല്‍പാദനക്ഷമതയ്ക്കായി ഒരു ടാബ്ലെറ്റിന്റെ ശക്തിയും സ്‌ക്രീന്‍ വലുപ്പവും നല്‍കുന്നു.

ഈ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ സെല്‍ഫി ക്യാമറകള്‍ക്കായി ഹോള്‍-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായി വരുന്നു.

സാംസങ് ഗാലക്സി സെഡ് ഫോള്‍ഡ് 2 5 ജി മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് വന്നിരിക്കുന്നത്. സ്മാര്‍ട്ട്ഫോണിന്റെ മുകളിലും താഴെയുമായി മികച്ച ഡിസൈന്‍ വരുന്നു. ഗാലക്സി സെഡ് ഫോള്‍ഡ് 2 5 ജിയില്‍ രണ്ട് സ്പീക്കര്‍ ഗ്രില്ലുകളുമായി പാനലിന്റെ മുകളിലും താഴെയുമായി ഹിംഗിന്റെ ഇടതുവശത്ത് സ്ഥിതിചെയ്യുന്നു. ഒരു യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് എതിര്‍ പാനലിന്റെ ചുവടെ വരുന്നു. കൂടാതെ, ഫോണിന് രണ്ട് മൈക്രോഫോണുകളും വരുന്നു.

സാംസങ് ഗാലക്സി സെഡ് ഫോള്‍ഡ് 2 5 ജിയില്‍ 7.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഫ്‌ലെക്സിബിള്‍ ഡിസ്പ്ലേ 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റില്‍ വരുന്നു. സെക്കന്‍ഡറി സ്‌ക്രീന്‍ 6.23 ഇഞ്ച് സൂപ്പര്‍ അമോലെഡ് പാനലാണ്. സ്‌ക്രീന്‍ റെസല്യൂഷന്‍ 1689 x 2213 പിക്സലുകളാണ് കൂടാതെ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865+ പ്രോസസറാണ് ഈ ഫോണിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. 4,500 എംഎഎച്ച് ശേഷിയുള്ള ഡ്യൂവല്‍ ബാറ്ററി സജ്ജീകരണം, 15W ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിംഗിനുള്ള പിന്തുണ, 15W ഫാസ്റ്റ് റിവേഴ്സ് വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ ഈ ഫോള്‍ഡബിള്‍ ഫോണിന്റെ മറ്റ് സവിശേഷതകളാണ്.

സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 2 5 ജിയില്‍ രണ്ട് ഡിസ്‌പ്ലേകളിലും 10 മെഗാപിക്‌സല്‍ ഇമേജ് സെന്‍സര്‍ വരുന്നു. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ ടെലിഫോട്ടോ ലെന്‍സുള്ള 64 മെഗാപിക്‌സല്‍ സെന്‍സര്‍, അള്‍ട്രാ വൈഡ് ലെന്‍സുള്ള 12 മെഗാപിക്‌സല്‍ സെന്‍സര്‍, വൈഡ് ആംഗിള്‍ ലെന്‍സുള്ള 12 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. കൂടാതെ സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണിലുള്ളത്.

Top